കായിക ക്ഷമതാപരീക്ഷ
ആലപ്പുഴ ജില്ലയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) എന്‍.സി.എ-എസ്.സി കാറ്റഗറി നമ്പര്‍ 287/2023 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാപരീക്ഷയും ഒക്ടോബര്‍ മാസം 8,9,10 തീയതികളിലായി എം.എം.എന്‍.എസ്.എസ് കോളേജ് ഗ്രൗണ്ട് കൊട്ടിയം, കൊല്ലം, കെ.എ.പി 3 ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്, വടക്കടത്തുകാവ്, അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ വെച്ച് നടത്തും. ഉദ്ദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്ദ്യോഗാര്‍ഥികള്‍ സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ഒറ്റത്തവണ പ്രമാണ പരിശോധനക്കാവശ്യമായ എല്ലാ രേഖകളുടെയും അസ്സല്‍ സഹിതം നിശ്ചിതസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകണം.
പി.ആര്‍./എ.എല്‍.പി./2035)
- Log in to post comments