അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതശിശു വികസന വകുപ്പ് ഭരണിക്കാവ് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള പാലമേല്‍, വള്ളികുന്നം പഞ്ചായത്തുകളില്‍ നിലവിലുള്ളതും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്നതുമായ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ളവരും കായികക്ഷമതയുള്ളവരും സേവനതാല്പരരുമായ വനിതകളായിരിക്കണം. എസ്.എസ്.എല്‍.സി ജയിക്കാത്തവരായിരിക്കണം അപേക്ഷകര്‍. 2024 ജനുവരി ഒന്നാം തീയതി 18 വയസ്സ് തികഞ്ഞവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം സ്ഥിരതാമസം, ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. വിധവയാണെങ്കില്‍ വിധവാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 17 ന് വൈകീട്ട് അഞ്ചുമണിവരെ ഭരണിക്കാവ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഭരണിക്കാവ് ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0479,2382583.
പി.ആര്./എ.എല്‍.പി./2036)
- Log in to post comments