Skip to main content

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ക്ക്‌ഷോപ്പ്

പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 19 വരെ കളമശ്ശേരിയിലുള്ള കീഡ് കാമ്പസില്‍ വച്ച് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍  http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 12 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890/ 2550322/ 9188922800.
പി.ആര്‍./എ.എല്‍.പി./2038)

date