Post Category
വാഹന നികുതി കുടിശ്ശിക: 16ന് ആര്‍ടി ഓഫീസില്‍ അദാലത്ത്
നികുതികുടിശ്ശികയെത്തുടര്‍ന്ന് റവന്യൂ റിക്കവറി നടപടി സ്വീകരിച്ച വാഹനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10ന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ അദാലത്ത് നടത്തും. സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന അദാലത്തിലൂടെ നികുതിയിളവും ലഭിക്കും. അദാലത്തില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ 200 രൂപ മുദ്രപത്രത്തില്‍, നിര്‍ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതിലൂടെ റവന്യൂ റിക്കവറി കുടിശ്ശികയില്‍ ഇളവു ലഭിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് ആര്‍ടിഒ അറിയിച്ചു.
പി.ആര്‍./എ.എല്‍.പി./2050)
date
- Log in to post comments