Skip to main content

വിരലടയാളം പതിയാത്ത കാർഡ് അംഗങ്ങൾക്കായി പ്രത്യേക ക്യാമ്പ്

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ മുൻഗണനാ റേഷൻ കാർഡുകളുടെ മസ്റ്ററിംഗുമായി ബന്ധപ്പെട്ട് വിരലടയാളം പതിയാത്ത കാർഡ് അംഗങ്ങൾക്കായി (5 വയസ്സിൽ താഴെയുളള കുട്ടികളും കിടപ്പുരോഗികളും ഒഴികെ) ഐറിസ് സ്കാനർ ഉപയോഗിച്ച്  ഒക്ടോബർ 24, 25 തീയതികളിൽ  ഉച്ചയക്ക് 12 മണിമുതൽ 4 മണിവരെ ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസിൽ വച്ച്  ക്യാമ്പ് നടത്തുന്നുണ്ട്. പ്രസ്തുത ക്യാംപിൽ ആധാർകാർഡ്, റേഷൻകാർഡ് എന്നിവയുമായി വിരലടയാളം പതിച്ച് മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തവർ എത്തേണ്ടതാണ്.

date