സിഇഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ എഫ്പിഒ പ്രോത്സാഹന പദ്ധതിപ്രകാരം എസ്എഫ്എസി കേരള മുഖേന രൂപീകരിച്ച ആലപ്പി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ(സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/കോ ഓപ്പറേഷന് ബാങ്കിങ് മാനേജ്മെന്റ്/ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കള്‍ച്ചര്‍ എക്കണോമിക്സ്/ബിഎഫ്എസ്സി/വെറ്ററിനറി സയന്‍സ്/ബി.ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിംഗ് എന്നിവയില്‍ ഏതെങ്കിലും അല്ലെങ്കില്‍ ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങളിലെ എംബിഎ/എംബിഎ അഗ്രി ബിസിനസ് മാനേജ്മെന്റ്/ എംബിഎ മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ എംബിഎ എന്നിവയിലേതെങ്കിലുമാണ് യോഗ്യത. മേല്പറഞ്ഞ യോഗ്യതയുള്ള, ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള 25-35 വര്‍ഷം പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ഥകള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ബന്ധപ്പെട്ട മേഖലയില്‍ നിഷ്കര്‍ഷിക്കുന്ന പ്രവര്‍ത്തിപരിചയവും ഉണ്ടെങ്കില്‍ അതും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റയോടൊപ്പം alleppeyfpo887@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 3 ന് വൈകുന്നേരം 6 ന് മുമ്പ് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9946252428.
(പി.ആര്./എ.എല്‍.പി./2166)
- Log in to post comments