Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴില്‍ അഭിമുഖം 25 ന്

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടാബര്‍ 25 ന് രാവിലെ 9.30 ന്് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. രണ്ട് കമ്പനികളിലായി 34 ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, ബി.കോം/എം.കോം, ഐ.ടി.ഐ/ഡിപ്ലോമ ( മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍), ബി.എസ്.സി./എംസ്.സി കെമിസ്ട്രി, കെമിക്കല്‍ എഞ്ചിനീയറിംഗ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും.  വിശദവിവരങ്ങള്‍ക്കു ഫോണ്‍: 0477-2230624, 0477-2230626, 8304057735. 
(പി.ആര്‍./എ.എല്‍.പി./2169)  

date