Post Category
താലൂക്ക് സപ്ലൈ ഓഫീസുകളില്‍ മസ്റ്ററിങ്
ഇ കെ വൈ സി മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെയും കിടപ്പ് രോഗികളില്‍ ഇനിയും മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവര്‍ക്കായുള്ള മസ്റ്ററിങ് ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസറുടെയും അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസറുടെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 23, 24 തീയതികളിലായി നടന്നു വരികയാണ്. ഇനിയും മസ്റ്ററിങ് നടത്താന്‍ കഴിയാത്തവര്‍ക്ക് അമ്പലപ്പുഴ, ചേര്‍ത്തല, കാര്‍ത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അതിനുള്ള സൗകര്യം 25 വരെ ഒരുക്കിയിട്ടുണ്ട്. കൈ പതിയാത്തവര്‍ക്ക് ഐറിസ് സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍./എ.എല്‍.പി./2170)
date
- Log in to post comments