Post Category
അഥർവ്വ-24 ടെക് ഫെസ്റ്റ് 25 മുതൽ
ആലപ്പുഴ: ആലപ്പുഴ കളർകോട് പ്രവർത്തിക്കുന്ന സർക്കാർ സഹകരണ എഞ്ചിനീയറിംഗ് കോളേജിൽ ഈ വർഷത്തെ ടെക്നിക്കൽ ഫെസ്റ്റും എക്സിബിഷനും അഥർവ്വ-24 ഒക്ടോബർ 25, 26 തീയതികളിൽ കോളേജ് കാമ്പസിൽ നടക്കും. വി.എസ്.എസ്.സി, എൻ.സി.സി, കെ.എസ്.ഇ.ബി, ഫയർ ആന്റ് റെസ്‌ക്യൂ വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. സ്‌കൂൾ വിദ്യാർഥികൾക്ക് വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ഇലക്ട്രിക് വയറിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ്, ഇലക്ട്രോണിക് സർക്യൂട്ട് ഡിസൈൻ തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ 25 ന് രാവിലെ 10ന് നടക്കും. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. വിശദവിവരങ്ങൾക്ക്:9495903496.
date
- Log in to post comments