Skip to main content

ദേശീയ ആയൂര്‍വേദ ദിനാചരണം സംഘടിപ്പിക്കും

ഒന്‍പതാമത് ദേശീയ ആയൂര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28ന് ഐസിഡിഎസ് ജീവനക്കാര്‍ക്കായി ആരോഗ്യ പാചക മത്സരവും ഭാരതീയ ചികിത്സാ വകുപ്പ് ജീവനക്കാര്‍ക്കുള്ള പാചക മത്സരവും നടത്തും.  ഒക്ടോബര്‍ 29 ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാധ്യമ രംഗത്തെ മാനസിക സമ്മര്‍ദ്ദവും ആയൂര്‍വേദവും എന്ന വിഷയത്തില്‍ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 30 ന് ആയൂര്‍വേദ ദിന സന്ദേശ റാലിയും പൊതുജനങ്ങള്‍ക്കായി സെമിനാറും പ്രദര്‍ശനവും നടത്തും. കൂടാതെ ഷോര്‍ട്ട് ഫിലിം, റീല്‍ മത്സരങ്ങളും ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും.
 (പി.ആര്‍./എ.എല്‍.പി./2194)

date