Post Category
തയ്യല്‍ പരിശീലക ഒഴിവ്
ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസും സങ്കല്‍പ്പ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണും റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള തയ്യല്‍ പരിശീലന ക്ലാസിലേക്ക് പരിശീലകയെ താത്കാലിക അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തയ്യല്‍ പരിശീലനത്തില്‍ പ്രാവീണ്യമുള്ളവരും മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും 18നും 45നും മദ്ധ്യേ പ്രായമുള്ളവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം നവംബര്‍ 10ന് മുന്‍പായി dwcdoalpy@gmail.com എന്ന e-mail വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9605153620, 9074526300.
(പി.ആര്‍./എ.എല്‍.പി./2195)
date
- Log in to post comments