Skip to main content

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍

ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ.ടെറ്റ് പരീക്ഷയില്‍ വിജയികളായ പരീക്ഷാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഒക്ടോബര്‍ 28, 29 തീയതികളിലായി രാവിലെ 10.30 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് നടത്തും. ഈ തീയതിക്ക് ശേഷം ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സൈറ്റ് ക്ലോസ് ചെയ്യുന്നതാണ്. വിജയികള്‍ ഒറിജിനല്‍ ഹാള്‍ടിക്കറ്റ്, ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, റിസള്‍ട്ടിന്റെ പകര്‍പ്പ്, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസ്സലും പകര്‍പ്പും, മാര്‍ക്ക് ആനുകൂല്യം ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പും (നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും) വെരിഫിക്കേഷന്‍ സമയത്തു ഹാജരാക്കേണ്ടതാണ്.
 (പി.ആര്‍./എ.എല്‍.പി./2196)

date