മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ജില്ലാതല ഉദ്ഘാടനം നാളെ(01)
കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനവും ഭരണഭാഷാ സെമിനാറും നവംബര്‍ ഒന്നിന് വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എച്ച് സലാം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അധ്യക്ഷനാവും. പ്രമുഖ നോവലിസ്റ്റ് അഖില്‍ പി ധര്മജന് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫി ഖാന്, വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് മേഖലാ ഡെ. ഡയറക്ടര്‍ നിജാസ് ജ്യുവല്‍, സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജസ്റ്റിന് ജോസഫ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റ്റി തിലകരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. എസ്. സുമേഷ് എന്നിവര്‍ പങ്കെടുക്കും. ഗ്രന്ഥകര്‍ത്താവും നാടകപ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്, 10 ാം ക്ലാസ് തുല്യതാ പരീക്ഷാ എഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പി ഡി ഗോപിദാസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ നെന്മാറ എന്‍എസ്എസ് കോളേജ് മലയാള വിഭാഗം തലവന്‍ ഡോ. മുരുകേഷ് എസ് ഭരണഭാഷാ ക്ലാസ് നയിക്കും.
- Log in to post comments