Skip to main content

ഭരണഭാഷാവാരാഘോഷം; ജീവനക്കാര്‍ക്കുള്ള മത്സരങ്ങള്‍ നവംബര്‍ 5,6 തീയതികളില്‍

 

വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നുമുതല്‍ സംഘടിപ്പിക്കുന്ന മലയാളദിനം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. നവംബര്‍ അഞ്ചിന് ചൊവ്വാഴ്ച രാവിലെ 10.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ മല്‍സരങ്ങള്‍ ആരംഭിക്കും. ഭാഷാ നൈപുണ്യം, തര്‍ജ്ജമ, ഭരണഭാഷാ പ്രശ്‌നോത്തരി എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഭാഷാ നൈപുണ്യം, തര്‍ജ്ജമ മല്‍സരങ്ങള്‍ എന്നിവ 5 ന് രാവിലെയും ഭരണഭാഷാ പ്രശ്‌നോത്തരി 6 ന് ഉച്ചക്ക് 2.30 നും നടക്കും. രണ്ടുപേര്‍ അടങ്ങുന്ന ടീമുകള്‍ക്കാണ് ഭരണഭാഷാ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477, 2251349 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
(പി.ആര്‍./എ.എല്‍.പി./2226)

date