Skip to main content

ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്

 

അടൂര്‍ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തില്‍ നടത്തുന്ന രണ്ട് വര്‍ഷ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്സ് 2024-26 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ എം.എയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നും ഇടയ്ക്ക്.  അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ നവംബര്‍ 15 ന് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547126028, 04734-296496.

date