Skip to main content

കുട്ടനാട് താലൂക്കില്‍ ഐറിസ് സ്‌കാനര്‍ മസ്റ്ററിംഗ് ക്യാമ്പ് നവംബര്‍ രണ്ടു മുതല്‍

കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍, ആധാര്‍ ഉണ്ടായിട്ടും ഇ-പോസ് മെഷീനില്‍ കൈവിരല്‍ പതിച്ച് ഇ കെ വൈ സി മസ്റ്ററിംഗ് നടത്തുവാന്‍ കഴിയാത്ത കുട്ടികള്‍,  വിരലടയാളം പതിയാത്ത മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി നവംബര്‍ രണ്ട് മുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ വെച്ച് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് ക്യാമ്പ് നടത്തും. നവംബര്‍ 2 ന് ലൂര്‍ദ് മാതാ പള്ളി പാരീഷ് ഹാള്‍, പച്ച ചെക്കിടിക്കാടും മൂന്നിന് കൈനകരി കാളാശ്ശേരി ഓഡിറ്റോറിയത്തിലും നാലിന് കാവാലം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും അഞ്ചിന് മങ്കൊമ്പ്
മിനി സിവില്‍ സ്റ്റേഷനിലുമാണ് ക്യാമ്പ് നടക്കുന്നത്. മസ്റ്ററിംഗ് ചെയ്യാത്തവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി മേല്‍ പറഞ്ഞ ക്യാമ്പുകളില്‍ പങ്കെടുത്ത് ഇകെവൈസി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കണമെന്ന് കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date