Skip to main content

തയ്യൽ പരിശീലന ക്ലാസ്

ജില്ലാ വനിതാ ശിശു വികസന ഓഫീസും സങ്കൽപ്പ് ഹബ്ബ് ഫോർ എംപവർമെൻ്റ് ഓഫ് വിമണും റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള തയ്യൽ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

18നും 45നും മദ്ധ്യേ പ്രായമുള്ള ചെറുകിട സംരംഭരാകാൻ താൽപര്യമുള്ള  ജില്ലയിലെ വനിതകൾക്ക് അപേക്ഷിക്കാം. വിധവകളും, ബിപിഎൽ  വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും മുൻഗണന. ആകെ പത്ത് പേർക്ക് പരിശീലന ക്ലാസിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം നവംമ്പർ 10 ന് മുൻപായി dwcdoalpy@gmail.com എന്ന ഇ മെയിൽ  വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9605153620, 9074526300.

(പി.ആർ/എ.എൽ.പി./2257)

date