Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സ്കോളർഷിപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന ഉപരിപഠനത്തിനായുള്ള 2024 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ക്ഷേമനിധി ബോർഡിൽ സജീവ അംഗത്വം നിലനിര്‍ത്തുന്ന അംഗങ്ങളുടെ മക്കളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായവര്‍ക്ക് ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ക്കും, കൂടാതെ പ്രൊഫഷണല്‍ കോഴ്‌സുകള്‍, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്കും നവംബര്‍ 30 വരെ അപേക്ഷ  സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2252291.

date