ഹരിത കേരളം മിഷന് ടാസ്ക് ഫോഴ്സ് യോഗം ഇന്ന്
ഹരിത കേരളം മിഷന്റെ ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ഇന്ന് (ഒക്ടോബര്‍ 11) രാവിലെ 11 ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ഹരിത കേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടിഎന്‍ സീമ, ജലം, ശുചിത്വം, കൃഷി എന്നീ ഉപമിഷനുകളുടെ സംസ്ഥാന കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരും പങ്കെടുക്കും. ഹരിത കേരളം മിഷന്റെ ഉപ മിഷനുകളായ ജലസമൃദ്ധി (ജലം), സുജലം സുഫലം(കൃഷി), മാലിന്യ സംസ്കരണം എന്നീ മേഖലകളിലെ നിലവിലുള്ള പദ്ധതികളുടെ അവലോകനവും തുടര്‍ പ്രവര്‍ത്തന ആസൂത്രണവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബ്ലോക്ക് ചുമതലയുള്ള ഇറിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, കൃഷി അസി. ഡയറക്ടര്‍മാര്‍, പഞ്ചായത്ത് അസി. സെക്രട്ടറിമാര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹരിത കേരളം മിഷന് റിസോര്‍സ് പേഴ്സണ്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
- Log in to post comments