Post Category
പരിസ്ഥിതി സമിതി തെളിവെടുപ്പ് ഇന്ന്
ജില്ലയിലുണ്ടായ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ നിയമസഭ പരിസ്ഥിതി സമിതി ഇന്ന് (ഒക്ടോബര്‍ 11) രാവിലെ 11 ന് കളക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തും. വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി തെളിവ് ശേഖരിക്കും. ജില്ലയിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുത്ത് തെളിവുകള്‍ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments