Skip to main content

*വൈദ്യുതി മുടങ്ങും*

 

 

വൈദ്യുത ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കെ.എസ്.ഇ.ബി പടിഞ്ഞാറത്തറ സെക്ഷനില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

പനമരം കെ.എസ്.ഇ.ബി സെക്ഷനിലെ പനമരം ടൗണ്‍, കൈതക്കല്‍, കാപ്പുംചാല്‍, ആറുമൊട്ടംകുന്ന്, കൂളിവയല്‍, ഏഴാംമൈല്‍, പായ്മൂല, പാലമണ്ഡപം പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പുളിഞ്ഞാല്‍ ടവര്‍, മൈലാടുംകുന്ന്, നെല്ലിക്കച്ചാല്‍, നെല്ലിക്കച്ചാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍, കരിങ്ങാരി കപ്പേള ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും പുലിക്കാട് കൊടക്കാട്പാലം പ്രദേശങ്ങളിലും ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

date