Skip to main content

*ജൈവവൈവിധ്യ റജിസ്റ്റര്‍* *ജില്ലാതല പരിശീലനം*

 

 

ജില്ലയിലെ ജൈവ വൈവിധ്യ രജിസ്‌ററിന്റെ രണ്ടാം പതിപ്പ് തയ്യാറാക്കുന്നതിനായി ജില്ലയിലെ എട്ടു ബി.എം.സികള്‍ക്ക് പരിശീലനം നല്‍കി. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലനം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. നടേശ പണിക്കര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം. പ്രസാദന്‍  അധ്യക്ഷത വഹിച്ചു.  ജില്ലാ ബി.എം.സി കണ്‍വീനര്‍ ടി.സി.ജോസഫ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ പി.ആര്‍. ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കുന്നതിനെക്കുറിച്ച്  ഡോ. വിമല്‍കുമാര്‍ ക്ലാസ്സെടുത്തു.

date