*വാര്‍ഷിക പദ്ധതി* *ജില്ലാ ആസൂത്രണ സമിതി അംഗികാരം നല്‍കി*
ജില്ലയിലെ 23 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. തിരുനെല്ലി, പുല്‍പ്പള്ളി, മൂപ്പൈനാട്, പൊഴുതന, തരിയോട്, എടവക, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, നൂല്‍പ്പുഴ, പനമരം, വെളളമുണ്ട, കണിയാമ്പററ, പൂതാടി, മേപ്പാടി, മുട്ടില്‍, മീനങ്ങാടി, അമ്പലവയല്‍, വെങ്ങപ്പള്ളി, വൈത്തിരി, നെന്മേനി ഗ്രാമ പഞ്ചായത്തുകളിലെയും പനമരം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കുടുംബശ്രീ തയ്യാറാക്കിയ മൈക്രോ പ്ലാനിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.ദേവകി, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍.പ്രഭാകരന്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികളായ ജസ്റ്റിന്‍ ബേബി, എച്ച്.ബി.പ്രദീപ്, സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.പ്രസാദന്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments