Post Category
*റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നടത്തണം*
ജില്ലയിലെ മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡിലെ എല്ലാ അംഗങ്ങളും ഇ കെ.വൈ.സി അപ്ഡേഷന് നടത്തണം. പഞ്ചായത്ത് ഓഫീസ്, റേഷന്‍കടകള്‍, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവടങ്ങളില്‍ വിവിധ തീയ്യതികളിലായി ക്രമീകരിച്ചിട്ടുള്ള അദാലത്തില്‍ പങ്കെടുത്ത് ഡിസംബര്‍ 15 നകം റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നടത്തണം. ഇ.കെ.വൈ.സി അപ്ഡേഷന് നടത്താത്തവര്‍ക്ക് റേഷന്‍ ആനുകൂല്യം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments