Post Category
ചക്കുളത്തുകാവ് പൊങ്കാല: സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി
ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി ക്രമസമാധാന പരിപാലനവും സുരക്ഷയും മുൻനിർത്തി ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിലെ കുട്ടനാട് റേഞ്ചിലെ 14 കള്ള് ഷാപ്പുകളും ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്ലെറ്റും ഡിസംബർ പന്ത്രണ്ട്, പതിമൂന്ന് തീയതികളിൽ പൂർണമായും അടച്ചിടുന്നതിന് ജില്ലാ കളക്ടർ ഉത്തരവായി . നടുവിലെമുറി (ടി.എസ് നം. 01), കൊച്ചമ്മനം (04), എടത്വ (06), കുളങ്ങര (07), പച്ചേമുറി (08), കോഴിമുക്ക് (09), മുട്ടാർ (45), ആനപ്രമ്പാൽ തെക്ക് (99), പാണ്ടങ്കരി (100), മാവേലിത്തുരുത്ത് (117), കൈതത്തോട് (46), ഇന്ദ്രങ്കരി (115), മിത്രക്കരി കിഴക്ക് (116), കേളമംഗലം (101) എന്നീ കള്ളുഷാപ്പുകളും ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്ലെറ്റും (കെഎസ്ബിസി എഫ്എൽ1-4016) ആണ് പൂർണ്ണമായും അടച്ചിടാൻ കളക്ടർ ഉത്തരവായത് .
date
- Log in to post comments