Skip to main content

ഇലക്‌ട്രോണിക് വീല്‍ ചെയറിനു അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇലക്‌ട്രോണിക് വീല്‍ ചെയര്‍ വിതരണം ചെയ്യല്‍ എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പതിനൊന്ന് വയസ്സ് പൂര്‍ത്തിയാക്കിയതുമായ വ്യക്തികളില്‍ നിന്നുമാണ്  അപേക്ഷ ക്ഷണിച്ചത്.  നിശ്ചിത മാതൃകയിലുള്ള അപേക്ഷാ  ഫോം  ആലപ്പുഴ ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.  ഫോണ്‍: 0477-2253870, 2252496.

date