Skip to main content

സൈക്കോളജി/സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം*

 

 

സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കിടയിലെ തൊഴില്‍ സമ്മര്‍ദ്ദം, മാനസിക പ്രശ്‌നങ്ങള്‍, ആത്മഹത്യാ പ്രവണത സംബന്ധിച്ച്  നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാന്‍  സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍  ഡിസംബര്‍ 18 നകം യുവജന കമ്മീഷന്റെ വെബ്‌സൈറ്റായ ksyc.kerala.gov.in ലെ https://forms.gle/S53VWbPuLgVyhCdMA ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കണം.  മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് പഠനം നടത്തുക. പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കും.

date