Skip to main content

യോഗാപരിശീലകരാകാം

 വയോജനങ്ങള്‍ക്ക് യോഗപരിശീലനത്തിനായി പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ് ബിരുദം/ തതുല്യ യോഗ്യത,  യോഗ അസോസിയേഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം.  നാല് ഒഴിവുകള്‍. ഒരു ക്ലാസിന് 400 രൂപ ക്രമത്തില്‍ പരമാവധി ഒരുമാസം 12000 രൂപ പ്രതിഫലം. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും  യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും സഹിതം ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍, ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, ശബരിമല ഇടത്താവളത്തിന് സമീപം, മഠത്തുംമൂഴി, റാന്നി- പെരുനാട് പി.ഒ, 689 711 വിലാസത്തില്‍ ഡിസംബര്‍ 24 ന് മുമ്പ് ലഭിക്കണം.
 

date