Skip to main content

കരുതലും കൈത്താങ്ങും ; അടൂര്‍ അദാലത്ത് ഇന്ന് (12)

കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്ത് ഇന്ന് (12) നടക്കും. അടൂര്‍ കണ്ണംകോട് സെന്റ് തോമസ് പാരിഷ് ഹാളില്‍ രാവിലെ 10 ന് ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. ആന്റോ അന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date