Skip to main content
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മൈലപ്ര നീര്‍ച്ചാല്‍ ശുചീകരണവും നടത്തവും  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്  നിര്‍വഹിക്കുന്നു

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാംഘട്ട പഞ്ചായത്ത് തല ഉദ്ഘാടനവും  നീര്‍ച്ചാല്‍ നടത്തവും

കോന്നി ബ്ലോക്കില്‍ മൈലപ്ര ഗ്രാമപഞ്ചായത്തില്‍ 'ഇനി ഞാന്‍ ഒഴുകട്ടെ' മൂന്നാംഘട്ടം നീര്‍ച്ചാലുകള്‍ ജനകീയമായി ശുചീകരിച്ച്  പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  മൈലപ്ര വലിയ തോടിന്റെ പഞ്ചായത്ത് പടിഭാഗത്ത്  നീര്‍ച്ചാല്‍ നടത്തവും 'ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാംഘട്ടം' ജനകീയ ശുചീകരണ യജ്ഞത്തിന്റെയും തദ്ദേശസ്ഥാപനതല ഉദ്ഘാടനവും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രജനി ജോസഫ് നിര്‍വഹിച്ചു. നീര്‍ച്ചാല്‍ നടത്തത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൈലപ്ര വലിയ തോട് വൃത്തിയാക്കി  നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  മാത്യു വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ ശോശാമ്മ,  അനിത മാത്യു,  ജോണ്‍ എം സാമുവല്‍,  ജനകമ്മ, സെക്രട്ടറി ശിവദാസ്, തൊഴിലുറപ്പ് വിഭാഗം എന്‍ജിനീയര്‍ സജി, ഓവര്‍സീര്‍ അഞ്ജന, മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ നീതു, ഓവര്‍സീര്‍ ശ്യാം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിസിലി, ഹരിത കേരളം മിഷന്‍ ആര്‍ പി, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date