Skip to main content

വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് ഓൺ ലൈനായി അപേക്ഷിക്കാൻ അവസരം

ആലപ്പുഴ: വോട്ടർപട്ടികയിൽ ഇനിയും പേര് ചേർത്തിട്ടില്ലാത്തവർ നിശ്ചിത തീയതിക്കകം  ഓൺലൈനായി അപേക്ഷ നൽകേണ്ടതാണെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. (nvsp.in)അപേക്ഷകൾ മൊബൈൽ ഫോൺ വഴിയും നൽകാവുന്നതാണ്. വോട്ടർമാരെ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ബോധവൽക്കരിക്കുന്നതിനായി സ്വീപ്പ് പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ജില്ലയിൽ പോളിംഗ് ബൂത്തുകളുടെ പുനക്രമീകരണത്തോടെ  പുതിയതായി 34 പോളിംഗ് സ്റ്റേഷനുകൾ രൂപീകരിച്ചിട്ടുണ്ട്. ആകെ  1704 പോളിങ് ബൂത്തുകളിലായി 1651076 വോട്ടർമാർ നിലവിലുണ്ട്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് ഓൺലൈൻ പരാതിയായി ലഭിച്ച 12 എണ്ണവും തീർപ്പാക്കിയതായി ജില്ലാകളക്ടർ അറിയിച്ചു. സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടത്തിയ അവലോകനയോഗത്തിൽ ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

date