Skip to main content

ക്രഷില്‍ ജീവനക്കാരെ നിയമിക്കുന്നു

    കോന്നി ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ കോന്നി ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ആരംഭിക്കുന്ന മൊബൈല്‍ ക്രഷിലേക്ക് നാല് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കോന്നി ഗ്രാമപഞ്ചായത്തിലെ താമസക്കാരായ 18നും 35നും ഇടയില്‍ പ്രായമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍. 14-ാം വാര്‍ഡിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്കും ക്രഷ് ജീവനക്കാരായി പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രീഡിഗ്രി/പ്ലസ്ടു/ബാലസേവികാ ട്രെയിനിംഗ് കോഴ്‌സ്/പി.പി.റ്റി.റ്റി.സി/ശിശുപരിപാലനവുമായി ബന്ധപ്പെട്ട അംഗീകൃത കോഴ്‌സുകളാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം നവംബര്‍ മൂന്നിന് രാവിലെ 10ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04682 334110, 8281999119.                                          (പിഎന്‍പി 3457/18)

date