Skip to main content

വേമ്പനാട് കായൽ പുനരുജ്ജീവനം:ജില്ലാതല സ്ക്വാഡ് പരിശോധന നടത്തി*

 

 

വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ജില്ലാതല സ്ക്വാഡ് ബുധനാഴ്ച രാവിലെ  പുന്നമട ഫിനിഷിങ് പോയിൻ്റിലെ ഹൗസ്‌ബോട്ടുകളിൽ പരിശോധന നടത്തി.

 

ബോട്ടുകളിലെ ശുചിത്വനിലവാരം, മാലിന്യങ്ങൾ തരംതിരിഞ്ഞ് ശേഖരിക്കുന്നതിനുള്ള സൗകര്യം മാലിന്യസംസ്കരണ രീതി, നിരോധിച്ചതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം, ദ്രവമാലിന്യങ്ങളുടെ  സംസ്കരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധിച്ച എല്ലാ ഹൗസ് ബോട്ടുകളിലും ഉണ്ടായിരുന്ന ജീവനക്കാർ , ഉടമകൾ എന്നിവർക്ക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തി. ബോട്ടിൽ വരുന്ന വിനോദ സഞ്ചാരികളും, ബോട്ടിലെ ജീവനക്കാരും പാലിക്കേണ്ട നിർദ്ദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകി. പരിശോധനയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ ബോധവത്കരണ കാമ്പയിൻ ആണ് സ്ക്വാഡ് നടുത്തിയത്. 31 ഹൗസ് ബോട്ടുകളിൽ പരിശോധനയും കൂടാതെ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും ബോധവത്കരണവും നടത്തി. പരിശോധനാ സ്ക്വാഡിൽ തുറമുഖം, ആലപ്പുഴ നഗരസഭ , ടൂറിസം വകുപ്പ്, ആലപ്പുഴ ഡിടിപിസി, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികൾ പങ്കെടുത്തു.

 

(പി.ആര്‍/എ.എല്‍.പി/289 )

date