Skip to main content

വിജ്ഞാന ആലപ്പുഴ;ജില്ല പഞ്ചായത്തിൽ ജോബ് ഡ്രൈവ് ഇന്ന്(30)

 

 

- *മുൻകൂട്ടി രജിസ്റ്റർ ചെയ്ത 407 തൊഴിലന്വേഷകർ പങ്കെടുക്കും*

 

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായുള്ള രണ്ടാമത് രജിസ്ട്രേഷൻ ഡ്രൈവ് ഇന്ന് (30). ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ രാവിലെ 9:30ന് നടക്കുന്ന ഡ്രൈവ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസായ അക്കാദമിയുമായി ചേർന്നാണ് ഇൻ്റേൺഷിപ്പിനുള്ള ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഇ -കോമേഴ്‌സ് മേഖലയിൽ അഞ്ചാഴ്ചത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങും തുടർന്ന് ജോലിയും ഇതിലൂടെ ഉറപ്പുനൽകുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 407 തൊഴിലന്വേഷകർ പങ്കെടുക്കും. ആൻഡ്രോയിഡ് ഡെവലപ്പർ, ക്വാളിറ്റി അനലിസ്റ്റ് എൻജിനീയർ, കണ്ടന്റ് ക്രിയേറ്റർ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന് ശേഷം 25,000 രൂപ മുതൽ (എം.ബി.എ. കഴിഞ്ഞവർക്ക് 35,000 രൂപ) ശമ്പളത്തോടെ വർക്ക് ഫ്രം ഹോം ജോലി ലഭിക്കുന്നു. ഓൺലൈൻ ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കപ്പെടുന്നതിനാൽ കോഴ്സ് കഴിയുമ്പോൾ 100 ശതമാനം ജോലി ഉറപ്പാക്കാനാകും. കോഴ്സ് ഫീ ഘട്ടങ്ങളായി അടയ്ക്കുന്നതിനും ആവശ്യക്കാർക്ക് ലോൺ സൗകര്യത്തിനും അവസരമുണ്ടാകും. വരും ദിവസങ്ങളിലും രജിസ്ട്രേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കും.

 

(പി.ആര്‍/എ.എല്‍.പി/286 )

date