തദ്ദേശവാര്‍ഡ് വിഭജനം:ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജില്ലാതല ഹിയറിംഗ് (നേര്‍വിചാരണ) നടന്നു*
ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനുള്ള ജില്ലാതല ഹിയറിംഗ് (നേര്‍വിചാരണ) സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ നിന്ന് ആകെ 723 പരാതികളാണ് ഉണ്ടായിരുന്നത്.
തകഴി, ദേവികുളങ്ങര, പുളിങ്കുന്ന്, വെണ്‍മണി എന്നീ നാല് ഗ്രാമ പഞ്ചായത്തുപരിധിയില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നില്ല. ആലപ്പുഴ നഗരസഭ പരിധിയില്‍ 98 ആക്ഷേപങ്ങള്‍ ഉന്നയച്ചിട്ടുണ്ട്. അതിര്‍ത്തി സംബന്ധിച്ചും, വാര്‍ഡിന്റെ പേര് മാറ്റിയതും വാസ ഗൃഹങ്ങള്‍ തൊട്ടടുത്ത വാര്‍ഡിലേക്ക് കൂട്ടിചേര്‍ത്തത്തുമായ പരാതികളാണ് കൂടുതലായും കമ്മീഷന് മുമ്പില്‍ എത്തിയത്.
ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, കമ്മീഷന്‍ സെക്രട്ടറിയും എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്. ജോസ്നമോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി സുനില്‍കുമാര്‍, ആലപ്പുഴ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി അലക്‌സ് , കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഹിയറിംഗില്‍ പങ്കെടുത്തു.
(പി.ആര്‍/എ.എല്‍.പി/285)
- Log in to post comments