Skip to main content

പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള ഡോ. അംബേദ്ക്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലേയ്ക്ക് 25-26 വർഷത്തേക്ക് അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇപ്പോൾ നാലാം ക്ലാസ്സിൽ പഠിക്കുന്നവരും കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷമോ അതിൽകുറവോ ഉള്ളവരും ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനത്തീയതി ഫെബ്രുവരി 20. വിശദവിവരങ്ങളും അപേക്ഷാഫോമും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, എം ആർ എസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7902544637 (സീനിയർ സൂപ്രണ്ട്, എം ആർ എസ്, പുന്നപ്ര).
(പി.ആര്‍/എ.എല്‍.പി/293)

date