Skip to main content

യോഗം

    യുവകലാകാരന്മാര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ഈ മാസം 31ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 
    കേരളത്തിലെ തനത് ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പരിപോഷണത്തിനും സുകുമാര കലകളില്‍ നിശ്ചിത യോഗ്യത നേടിയ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവ മനസ്സുകളില്‍ കലാഭിമുഖ്യം ഉണര്‍ത്തുവാനും ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത യോഗ്യത നേടിയവരോ ഫോക്ക്‌ലോര്‍ കലാരൂപങ്ങളില്‍ പ്രാവീണ്യമുള്ളവരോ ആയ യുവകലാകാരന്മാര്‍ക്ക് പ്രതിമാസം 10000 രൂപയുടെ ഫെലോഷിപ്പ് നല്‍കി അവരെ കലാപരിശീലനത്തിനായി കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും നിയോഗിക്കും.                   (പിഎന്‍പി 3464/18)

date