സംരക്ഷണം തേടി വൃദ്ധ ദമ്പതികള്‍ വനിതാ കമ്മീഷനില്‍
ആറ് മക്കളുള്ള തൊണ്ണൂറിനടുത്ത് പ്രായമുള്ള വൃദ്ധ ദമ്പതികള്‍ സംരക്ഷണവും സുരക്ഷയും തേടി വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതിയുമായെത്തി. പ്രമാടം സ്വദേശികളായ ഇവരുടെ 21 സെന്റ് സ്ഥലം ഇളയ മകന്‍ അന്യായമായി കൈവശപ്പെടുത്തിയതിന് ശേഷം ഇവരെ സംരക്ഷിക്കുന്നില്ലെന്നും ദേഹോപദ്രവം ചെയ്യുന്നുമെന്നുമായിരുന്നു പരാതി. 19 വയസുകാരിയായ ചെറുമകളും തങ്ങളെ അതിക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായി നിറഞ്ഞ കണ്ണുകളോടെ കമ്മീഷനെ അറിയിച്ചു. മറ്റ് മക്കള്‍ നോക്കുന്നതിനോ മാതാപിതാക്കളെ വന്ന് കാണുന്നതിനോ ഇളയ മകന്‍ അനുമതി നല്‍കുന്നില്ലെന്നും ഇവര്‍ അറിയിച്ചു. പരാതി പരിഗണിച്ച കമ്മീഷനംഗം ഡോ. ഷാഹിദാ കമാല്‍ അടിയന്തര നടപടികളുടെ ഭാഗമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോന്നി സബ്ഇന്‍സ്‌പെക്ടര്‍ക്ക് ടെലിഫോണ്‍ മുഖേന നിര്‍ദ്ദേശം നല്‍കി. വൃദ്ധ ദമ്പതികളുടെ ജീവന് സംരക്ഷണം നല്‍കുന്നതിന് സുരക്ഷ ഉറപ്പാക്കുമെന്നും കമ്മീഷനംഗം പറഞ്ഞു. (പിഎന്‍പി 3467/18)
- Log in to post comments