Skip to main content

ഉപതിരഞ്ഞെടുപ്പ്: ഉദ്യോ​ഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി

ഫെബ്രുവരി 24ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രസ്തുത വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്വന്തം പോളിം​ഗ് സ്റ്റേഷനിൽ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകുവാൻ ബന്ധപ്പെട്ട മേലധികാരികൾ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. വോട്ട് ചെയ്യുന്നതിനായി, ജീവനക്കാർ പ്രസ്തുത വാർഡിലെ വോട്ടർ ആണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കണം.

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ ശ്രീവരാഹം, കരുംകുളം ​​ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചൽ ​ഗ്രാമപഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ​ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിലേക്കാണ് 24ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

date