Post Category
ഉപതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി
ഫെബ്രുവരി 24ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രസ്തുത വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകുവാൻ ബന്ധപ്പെട്ട മേലധികാരികൾ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. വോട്ട് ചെയ്യുന്നതിനായി, ജീവനക്കാർ പ്രസ്തുത വാർഡിലെ വോട്ടർ ആണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കണം.
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ ശ്രീവരാഹം, കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിലേക്കാണ് 24ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
date
- Log in to post comments