മുഖ്യമന്ത്രിയെ കണ്ടു; സെറാ ഹാപ്പി
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ ആഹ്ലാദത്തിലാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി സെറാ മേരി സാജന്‍. പത്തനംതിട്ട മാമൂട് സ്വദേശിയാണ്. പള്ളിയില്‍ നിന്നും ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ അച്ഛനും അമ്മയ്ക്കും ഒപ്പം പോയ സെറാ തിരികെയെത്തി എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ കണ്ട മാതാപിതാക്കളാണ് മകളുടെ യാത്രാ കുറിപ്പ് പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചത്. വിവരണത്തോടൊപ്പം വരകളും ഉള്‍പ്പെട്ട യാത്രാകുറിപ്പ് 'ദ (മിസ്) അഡ്വെഞ്ചേര്‍സ് ഓഫ് നിള' എന്ന പേരിലാണ് പുസ്തകമാക്കിയത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ജില്ലാതല യോഗത്തിലാണ് സെറാ മുഖ്യമന്ത്രിക്ക് പുസ്തകം നല്‍കിയത്. മകളുടെ എഴുത്തിനും വരയ്ക്കും പ്രോത്സാഹനം നല്‍കി അമ്മ മെര്‍ലിനും അച്ഛന്‍ സാജനും ഒപ്പം ഉണ്ട്. കവിതാ രചനയും ഇഷ്ടമുള്ള സാറായ്ക്ക് ഭാവിയില്‍ എഴുത്തുകാരി ആകണമെന്നാണ് ആഗ്രഹമെന്ന് അച്ഛന്‍ സാജന്‍ പറഞ്ഞു.
- Log in to post comments