Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഹരിപ്പാട്  എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ  കേന്ദ്രത്തില്‍  ഏപ്രില്‍ അവസാന വാരം പ്ലസ് ടു യോഗ്യത ഉള്ള വിദ്യാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന ' കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ (സോഫ്റ്റ് വെയര്‍)ഡി.സി.എ (എസ്), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ജിഎസ്ടി യൂസിംഗ് ടാലി, എസ്.എസ്.എല്‍.സി  യോഗ്യത ഉള്ള വിദ്യാര്‍ഥികള്‍ക്കായി ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം), പൈതണ്‍ പ്രോഗ്രാമിംഗ്  എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ  ക്ഷണിച്ചു.

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കുന്നതാണ്. ഫോണ്‍: 04792417020, 9847241941

(പിആര്‍/എഎല്‍പി/1146)

date