Skip to main content

ആകാംക്ഷയും അറിവും നിറച്ച് തണ്ണീർമുക്കത്ത് മോക്ഡ്രിൽ

നാട്ടുകാരിൽ ആകാംക്ഷയും അറിവും നിറച്ച് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല ദുരന്ത നിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായി തണ്ണീർമുക്കത്ത്    മോക്ഡ്രിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ വെളിയമ്പ്ര ഭാഗത്താണ് മോക്ഡ്രിൽ നടന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക് ഡ്രിൽ നടത്തിയത്. ജില്ലയിലെ തണ്ണീർമുക്കം, ചേർത്തല നഗരസഭ കടക്കരപ്പള്ളി, ചേർത്തല തെക്ക്, ആര്യാട്, മുഹമ്മ, മണ്ണഞ്ചേരി, വയലാർ, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മോക് ഡ്രിൽ പരിശീലനമാണ് സംഘടിപ്പിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച മോക് ഡ്രില്ലിൽ പൊലീസ്, അഗ്നിരക്ഷ സേന, കെഎസ്ആർടിസി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പ്, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നത്. 

ചേർത്തല എസ്ഐ മനോജ് കൃഷ്ണൻ മോക് ഡ്രില്ലിന് നേതൃത്വം നൽകി. തുടർന്ന് നടന്ന അവലോകന യോഗത്തിൽ തഹസിൽദാർ എസ് ഷീജ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷെർലി ഭാർഗവൻ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജി ശശികല, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, കില ദുരന്തനിവാരണ വിദഗ്ധൻ ഡോ. എസ് ശ്രീകുമാർ, ഹസാർഡ് അനലിസ്റ്റ് സി ചിന്തു, ഡോ. മനു മഹീന്ദ്രൻ, വിവിധ  ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date