Skip to main content

എന്റെ കേരളം പ്രദര്‍ശനവിപണന മേള: വിപണന സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മെയ് ആറു മുതല്‍ 12 വരെ ജില്ലയില്‍ കലാ-സാംസ്‌കാരിക പരിപാടികളോടെ വിപുലമായി ആഘോഷിക്കുകയാണ്.  ഇതിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള ആലപ്പുഴ ബീച്ചില്‍ നടക്കും. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്ക് ശേഷവും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും വൈകിട്ട് കലാപരിപാടികളും സംഘടിപ്പിക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
മേളയിലെ പ്രദര്‍ശന സ്റ്റാളുകള്‍ക്ക് പുറമെ വിവിധ സ്ഥാപനങ്ങള്‍ക്കായി വില്‍പ്പന സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. സ്റ്റാളുകള്‍ക്ക് സംഘാടകസമിതി യോഗ തീരുമാനപ്രകാരം നിശ്ചിത തുക വാടക ഇനത്തില്‍ ഈടാക്കുന്നതാണ്. ഇത്തരത്തില്‍ വിപണന സ്റ്റാളുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ ഏപ്രില്‍ 30നു മുമ്പായി ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായകേന്ദ്രം, ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
(പിആര്‍/എഎല്‍പി/1156)

date