Skip to main content

സൗജന്യ ഹൃദ്രോഗ ക്യാമ്പ് സംഘടിപ്പിച്ചു

 

കുട്ടികൾക്കായി ആലപ്പുഴ അല്‍ഹുദാ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ  ക്യാമ്പിൽ 36 പേർ പങ്കെടുത്തു.

ജില്ല കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.  ക്യാമ്പിൽ സ്കൂൾ പ്രിൻസിപ്പൽ ബീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ ഭരണകൂടം, ടി.ഡി മെഡിക്കല്‍ കോളേജ് എന്നിരുടെ നേതൃത്വത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയുമായി ചേർന്നാണ്   സൗജന്യ ഹൃദയരോഗ ക്യാമ്പ് 

നടത്തിയത്. 

 

കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധരായ ഡോ. ബിജേഷ്, ഡോ. നബീൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സൗജ്യന്യ എക്കോ പരിശോധനയടക്കം ക്യാമ്പിൽ ഒരുക്കിയിരുന്നു. 

ആസ്റ്റർ ഡിഎം ഫൌണ്ടേഷന്റെ 'ഹാർട്ട് ടു ഹാർട്ട്' പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

 

ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അര്‍ഹരായ കുട്ടികള്‍ക്ക് ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ ചെയ്തു നല്‍കും.

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ജന്മനാ ഹൃദ്രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍, പല കാരണങ്ങള്‍ കൊണ്ടും തുടര്‍ ചികിത്സ നടത്താന്‍ കഴിയാതെ വന്ന കുട്ടികൾ  ക്യാമ്പില്‍ പങ്കെടുത്തു. 

ആസ്റ്റർ ഡി എം ഫൌണ്ടേഷൻ എ ജി എം ലത്തീഫ് കാസിം, ടി ഡി മെഡിക്കൽ കോളേജ് കാർഡിയോളജിസ്റ്റ് ഡോ അബ്ദുൾ സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു 

(പിആര്‍/എഎല്‍പി/1165)

date