Skip to main content

സൗജന്യ കലാപരിശീലനം

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുളള ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട എട്ട്  വയസിനു മുകളിലില്‍ പ്രായമുളളവര്‍ക്ക് പടയണി, സംഗീതം, മോഹിനിയാട്ടം, വഞ്ചിപാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ സൗജന്യമായി പഠിക്കാന്‍ അവസരം. ഗ്രാമപഞ്ചായത്തുകളിലെ കലാകേന്ദ്രങ്ങളിലാണ് പരിശീലനം. അപേക്ഷ ഫോമുകള്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും പ്രവൃത്തി സമയം ലഭിക്കും.  അവസാന തീയതി മെയ് 15 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ :  6282822706.

date