Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും വികസന നേട്ടങ്ങളുമായി വകുപ്പുകള്‍ മേളയില്‍ 200 ലധികം ശീതികരിച്ചസ്റ്റാളുകള്‍

 

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 22 മുതല്‍ 28 വരെ നടക്കുന്ന എന്റെ കേരളം കാര്‍ഷിക പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം  നാളെ (ഏപ്രില്‍ 22) വൈകിട്ട് 6.30 ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. ജില്ലയില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് പ്രദര്‍ശന വിപണന മേളയുടെ ലക്ഷ്യം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശന മേളക്കായി 44385 ചതുരശ്ര അടിയില്‍ ക്രമീകരിക്കുന്ന പവലിയനില്‍ 200 ലധികം ശീതികരിച്ച സ്റ്റാളുകളാണ് ഒരുക്കുന്നത്. ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിനോദസഞ്ചാരം, പൊതുമരാമത്ത്, കൃഷി, കായികം, കിഫ്ബി, സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ക്കായി 10760 പ്രത്യേക ഏരിയയും ഒരുക്കിയിട്ടുണ്ട്. 1500 ചതുരശ്ര അടിയില്‍ കേരള ഫിലിം കോര്‍പ്പറേഷന്റെമിനിതിയേറ്റര്‍,  16,000 അടിയില്‍ ഫുഡ് കോര്‍ട്ട്, സ്റ്റേജ്,6000 അടിയില്‍ കവേര്‍ഡ് ഏരിയയും ഒരുക്കിയിട്ടുണ്ട്. 50 ഓളം വകുപ്പുകളില്‍ നിന്നും 122 തീം സ്റ്റാളുകളും 70 വാണിജ്യ സ്റ്റാളുകളുമാണ് വിപണ മേളയില്‍ സജ്ജീകരിക്കുന്നത്.

date