അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പിഴയിട്ടു
കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണം നടത്തിയ സ്ഥാപനങ്ങള്‍ക്ക്ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 20000 രൂപ പിഴയിട്ടു. അജൈവമാലിന്യം കൂട്ടിയിട്ട് കത്തിക്കല്‍ അക്ഷ്യമായി വലിച്ചെറിയല്‍ എന്നിവക്കാണ് പിഴ. കല്‍പ്പറ്റകെ.എസ്.ആര്‍.ടി.സി ഡിപ്പോ, കെ.സി.പി.എം.സി, സുബിസ് ഇന്‍, എന്‍പിആര്‍ വെജിറ്റബിള്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയിലാണ്സ്ഥാപനങ്ങളുടെ പരിസരത്ത് പ്ലാസ്റ്റിക് കവറുകള്‍, പേപ്പര്‍, പ്ലാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിട്ട് കത്തിച്ചതും ശ്രദ്ധയില്‍പ്പെട്ടത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി.കെ സുരേഷ്, സ്‌ക്വാഡ് അംഗം ഐ. കെ ഉഷ, വി.ആര്‍ നിഖില്‍, കല്‍പ്പറ്റ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.സി സൗമ്യ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
- Log in to post comments