എന്റെ കേരളം: വാണിജ്യ വിഭാഗത്തില്‍ 10.42 ലക്ഷം രൂപയുടെ വിറ്റുവരവ്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വാണിജ്യ സ്റ്റാളുകളില്‍ വിറ്റുവരവില്‍ മികച്ച നേട്ടം. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ 69 വാണിജ്യ സ്റ്റാളുകളില്‍ നിന്നും 10.42 ലക്ഷം രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. 69 വാണിജ്യ സ്റ്റാളുകളിലായി 70 എം.എസ്.എം.ഇ യൂണിറ്റുകളിലെ ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, പ്രാദേശിക ഔഷധങ്ങള്‍, കൊമ്പുച്ച, ഭക്ഷണപാനീയങ്ങള്‍, തത്സമയ കൈത്തറി പ്രദര്‍ശനങ്ങള്‍, മണ്‍പാത്ര നിര്‍മ്മാണം, വന വകുപ്പിന്റെ വിവിധ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ പ്രദര്‍ശന-വിപണന സൗകര്യം ഒരുക്കിയിരുന്നു. ഏഴുദിവസങ്ങളായി നടന്ന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വാണിജ്യ സ്റ്റാളിനുള്ള പുരസ്‌കാരം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വയനാട് ഹാന്‍ഡലും പവര്‍ലും ആന്‍ഡ് മള്‍ട്ടിപര്‍പ്പസ് വ്യവസായ സഹകരണ സംഘത്തിന് കൈമാറി.
- Log in to post comments