Post Category
*ശ്രദ്ധേയമായി ബാണാസുര-കാരാപ്പുഴ ജലസേചന നിര്‍മ്മിതികളുടെ മാതൃക*
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജീവനക്കാര്‍ തയ്യാറാക്കിയ ബാണാസുര-കാരാപ്പുഴ ജലസേചന നിര്‍മ്മിതിയുടെ മാതൃക ശ്രദ്ധ നേടുന്നു. ബാണാസുര സാഗര്‍ ജലസേചന പദ്ധതിയിലെ ജീവനക്കാരാണ് എട്ട് ദിവസങ്ങളെടുത്ത് മാതൃക പൂര്‍ത്തിയാക്കിയത്. ബാണാസുര സാഗര്‍ ഡിവിഷന്‍ ഓഫീസിലെ ജീവനക്കാരനായ ക്ലിന്‍സ് ഡൊമനിക്ക് മോഡല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി സന്ദീപ് സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതോടൊപ്പം മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനുള്ള പദ്ധതിയായ കടമാന്‍തോട് ഇടത്തരം ജലസേചന പദ്ധതിയുടെ ത്രിമാന ഭൂപ്രകൃതി മാതൃക, ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന കാരാപ്പുഴ ടൂറിസം പ്രോജക്ട് എന്നിവയും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
date
- Log in to post comments